അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം ജീവകാരുണ്യം, ജനസേവനം മേഖലകളിലേക്ക് ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു.
മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയായിരുന്ന പി ശ്രീനിവാസ് ഐപിഎസ് ൻ്റെ (മുൻ ജില്ലാ പോലീസ് മേധാവി ) സ്മരണാർത്ഥം ഏർപ്പെടുത്തിയ മഹാത്മ ജനസേവന പുരസ്കാരം ചെങ്ങന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ് എം സി യ്ക്കും
മഹാത്മ ജനസേവന കേന്ദ്രം
മുൻ വൈസ് ചെയർപേർസൺ പ്രിയദർശനയുടെ സമരണാർത്ഥമുള്ള മഹാത്മ ജീവകാരുണ്യ പുരസ്കാരം കോട്ടയം നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി യു തോമസിനുമാണ് നൽകുക.
ജന്മം നല്കിയ മാതാവ് തന്നെ ചോരക്കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിക്കുകയും സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിൻ്റെ ജീവൻ രക്ഷപ്പെടുത്തുകയും ചെയ്ത മഹനീയ സേവനത്തിനാണ് അഭിലാഷ് എം സി യെയും,
കോട്ടയം മെഡിക്കൽ കോളേജിലെത്തുന്ന ലക്ഷക്കണക്കിന് നിർദ്ധന രോഗികൾക്ക് നിത്യവും അന്നദാനം നിർവ്വഹിക്കുകയും, ആയിരക്കണക്കിന് അഗതികൾക്ക് അഭയമൊരുക്കുകയും ചെയ്തു വരുന്ന മഹത് പ്രവർത്തനങ്ങളെ പരിഗണിച്ച് പി യു തോമസിനെയും തെരഞ്ഞെടുത്തിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ14 ന് രാവിലെ 11ന് കൊടുമൺ കുളത്തിനാൽ ജീവകാരുണ്യ ഗ്രാമത്തിൽ നടക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിൻ്റെ 11-ാം വാർഷിക സമ്മേളത്തിൽ കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കർ ജനസേവന പുരസ്കാരവും, വൈകുന്നേരം 3 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ചലചിത്ര നടിയും, മഹാത്മ രക്ഷാധികാരിയുമായ സീമ ജി നായർ ജീവകാരുണ്യ പുരസ്കാരവും സമർപ്പിക്കും.
പതിനായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങിയതാണ് അവാർഡുകൾ എന്നും മഹാത്മ ജനസേവന കേന്ദ്രം ഭാരവാഹികളായ രാജേഷ് തിരുവല്ല , പ്രീഷിൽഡ ആൻ്റണി, സി വി ചന്ദ്രൻ എന്നിവർ അറിയിച്ചു.