മഹാത്മ ജന സേവന കേന്ദ്രം അന്തേവാസി രാഘവൻ അന്തരിച്ചു

അടൂർ :
തെരുവിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് 18/6/24 ൽ അടൂർ പൊലീസ് പള്ളിക്കൽ മഹാത്മ ജനസേവന കേന്ദ്രം ശാന്തിഗ്രാമത്തിലെത്തിച്ച കൊല്ലം പട്ടാഴി സ്വദേശിയെന്ന് കരുതപ്പെടുന്ന രാഘവൻ (80) വാർദ്ധക്യ സഹജമായ രോഗകാരണങ്ങളാൽ അന്തരിച്ചു. മൃതദ്ദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വിലാസമോ, ബന്ധുക്കളെക്കുറിച്ചോ അറിവില്ലാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ വിവരം നല്കണമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
04734 – 299900, 04734 – 289900.

Advertisements

Hot Topics

Related Articles