അടൂർ :
ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ ക്യാമ്പെയിന്റെ ഭാഗമായ ജില്ലാതല മെഗാ മെഡിക്കൽ ക്യാമ്പ് ഏനാദിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റേയും ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ അടൂർ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ നടന്നു. സിയാറ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ 30 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായുള്ള ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും കിൻഫ്ര പാർക്ക് ഓഡിറ്റോറിയത്തിൽ പുരുഷന്മാർക്കുള്ള ജീവിതശൈലി രോഗം, ഓറൽ കാൻസർ, ചർമ്മ രോഗം എന്നിവയുടെ നിർണയ ക്യാമ്പും നടത്തി.
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതകുമാരി എൽ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. സേതു ലക്ഷ്മി എസ്, ആർദ്രം നോഡൽ ഓഫീസർ ഡോ. അംജിത്ത് രാജീവൻ, സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുചിത്ര, ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളേജിലെ ഡോ. അഖില റേചൽ രാജു, ഡോ.മേഘ മെറി അലക്സ്, ഡോ. അമൃതാ രാമൻ നായർ, ഡോ .അഖില കെ എസ്,
ഡോ. ജീവൻ മരിയ, ഡോ. എഞ്ചൽ മേരി, ഡോ. കോളിൻ എബ്രഹാം എസ്, ഡോ. സാരങ് എസ് തുടങ്ങിയവർ പങ്കെടുത്തു.