പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മൈക്രോ പ്ലാൻ ദീർഘവീക്ഷണത്തോടെയുള്ളതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. മൈക്രോപ്ലാൻ പ്രകാശന യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അടിസ്ഥാനപരമായ വികസനത്തിന് സർക്കാർ വലിയ ശ്രമമാണ് നടത്തുന്നത്. മെഴുവേലി ഗ്രാമപഞ്ചായത്തിൽ പൈലറ്റ് ആയി തയ്യാറാക്കിയ മൈക്രോപ്ലാൻ സംസ്ഥാനത്ത് മറ്റ് പഞ്ചായത്തുകളിലും നടപ്പാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ കെ. യു. ജനീഷ് കുമാർ എംഎൽഎ മൈക്രോ പ്ലാൻ പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ആർ. അജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ. ലതാകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി എസ് അനീഷ് മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനില ചെറിയാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ് ആദില, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ അജിത് കുമാർ, മുൻ എംഎൽഎ കെ സി രാജഗോപാലൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി വി സ്റ്റാലിൻ, സംഘാടകസമിതി ജനറൽ കൺവീനർ വി വിനോദ്, സിഡിഎസ് ചെയർപേഴ്സൺ രാജി ദാമോദരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ഷെർളാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.