മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി ശേഖരൻ അന്തരിച്ചു

അടൂർ : ചൂരക്കോട് സ്വദേശി ശേഖരൻ (70) രോഗാതുരനായി ചികിത്സയിലിരിക്കെ അന്തരിച്ചു. അവിവാഹിതനായ ഇയാൾ ബന്ധുക്കളുമായി ബന്ധമില്ലാതെ വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.
രോഗാവസ്ഥയായതോടെ തെരുവിൽ അവശനായി കണ്ടതോടെ നാട്ടുകാരും പോലീസും ചേർന്ന് ചികിത്സാർത്ഥം അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും, തുടർന്ന് ആശുപത്രി അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് മെയ് 20ന് മഹാത്മ ജനസേവന കേന്ദ്രം സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു.

Advertisements

ബന്ധുക്കളുടെ ആരുടെയും വിവരങ്ങളോ ഇദ്ദേഹത്തിന് തിരിച്ചറിയൽ രേഖകളോ ഇല്ല. ഒരു സഹോദരി തിരുവനന്തപുരത്ത് താമസമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ബന്ധുക്കൾ ആരെങ്കിലും തിരിച്ചറിഞ്ഞ് എത്തിയാൽ ശവസംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടു നല്കുമെന്നും നിലവിൽ ചായിലോട് മൗണ്ട് സിയോൺ മെഡിക്കൽ മോർച്ചറിയിൽ മൃതദ്ദേഹം സൂക്ഷിച്ചിട്ടുള്ളതായും മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.