അടൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രികൻ മരിച്ചു

അടൂർ :
തിരുവനന്തപുരം കടയ്ക്കാവൂർ നിലയ്ക്കാമുക്ക് കളഭക്കുന്നുവിള വീട്ടിൽ ചന്ദ്രൻ(65) എന്നയാളാണ് മരിച്ചത്. ഇന്ന് പുലർച്ചെ 6 മണിയോടെ എം സി റോഡിൽ അടൂർ അരമനപ്പടിക്കു സമീപം ലോട്ടറി വിൽപനക്കാരനായ ഇയാൾ ബൈക്കിൽ വരവേ അതേ ദിശയിൽ നിന്നും വന്ന പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം. വാടകയ്ക്ക് താമസിക്കുന്ന മിത്ര പുരത്തെ വീട്ടിൽ നിന്നും ബൈക്കിൽ പതിവായി ലോട്ടറി കച്ചവടം ചെയ്യുന്ന അരമന പടിയിലെ പെട്രോൾ പമ്പിന് സമീപത്തേക്ക് വരുകയായിരുന്നു .

Advertisements

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.
അടൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles