ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചി  റോഡിലേക്ക് മറിഞ്ഞു

അടൂർ :
അടൂരിൽ  ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചി  റോഡിലേക്ക് മറിഞ്ഞു.
വൈകിട്ട് ആറരയോടെ അടൂർ  ബൈപാസ് റോഡിൽ വട്ടത്തറ പടിക്കു സമീപം  ഇടറോഡിൽ നിന്നും ബൈപാസിലേക്ക് കയറിയ ലോറിയിൽ നിന്നുമാണ് ഹിറ്റാച്ചി റോഡിലേക്ക് തെന്നി വീണത്. ഒരു മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. തിരക്കുള്ള ബൈപാസിൽ ആ സമയം മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അടൂരിൽ നിന്നും പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് അരമണിക്കൂറോളം പരിശ്രമിച്ചാണ് ഹിറ്റാച്ചി റോഡിൽ നിന്നും നീക്കം ചെയ്തത്.

Advertisements

Hot Topics

Related Articles