ട്രാന്‍സ്‌ജെന്‍ഡര്‍ നൃത്തവിദ്യാലയത്തിനു തുടക്കമായി

അടൂര്‍ :
ജില്ലാപഞ്ചായത്തിന്റെ സംരംഭമായ കുടുംബശ്രീ ജില്ലാ മിഷന്റെ മുദ്രാപീഠം നൃത്തവിദ്യാലയത്തിന് തുടക്കം. അടൂര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ സംരംഭകരാണ് നടത്തുന്നത്. അടൂര്‍ ന്യൂ ഇന്ദ്രപ്രസ്ഥയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡമാരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. അവരെ ചേര്‍ത്ത് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ പദ്ധതികള്‍, തൊഴില്‍സാധ്യത, ജീവനോപാധി, കിടപ്പാടം എന്നിവ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. വിവിധ വകുപ്പുകളുടെ ഏകോപനയോഗം, ട്രാന്‍സ്ജെന്‍ഡര്‍, പുനഃസംഘടന, അംഗങ്ങളുടെ ടോക്ക് ഷോ, കലാവിരുന്ന് എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എസ് ആദില, അടൂര്‍ നഗരസഭചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles