ബലാത്സംഗത്തിനുശേഷം ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി മുങ്ങിയ പ്രതി മുംബൈയിൽ നിന്നും പിടിയിലായി

പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചകയറി യുവതിയെ ബലാത്സംഗം ചെയ്തശേഷം, പീഡിപ്പിച്ചതിന്റെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയ പ്രതിയെ വെച്ചൂച്ചിറ പോലീസ് മുംബൈയിൽ നിന്നും കസ്റ്റഡിയിലെടുത്തു. കോട്ടാങ്ങൽ സുബാഷ് കോളനി പൊടിപ്പാറ വീട്ടിൽ മീരാസാഹിബിന്റെ മകൻ റഹിം പി എം (44) ആണ് മുംബൈ സഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത്. 2017 ജൂലൈയിൽ പെരുമ്പെട്ടി കുളക്കുടി മിച്ചഭൂമിയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Advertisements

തുടർന്ന്, ഫോട്ടോകൾ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് ഇയാൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. 2019 ഡിസംബർ 8 നാണ് യുവതി പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. അന്നത്തെ എസ് ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ ബി അനിൽ അന്വേഷണം ഏറ്റെടുത്തുവെങ്കിലും, ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, അന്നത്തെ വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ സുരേഷിന് അന്വേഷണം കൈമാറി. ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിപ്പിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരേഷ് സ്ഥലം മാറിപ്പോയതിനാൽ പിന്നീട് ചാർജ് എടുത്ത പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയക്കായിരുന്നു അന്വേഷണച്ചുമതല. ലുക്ക്‌ ഔട്ട്‌ സർക്കുലർ നിലവിലുള്ള പ്രതിയെ മാർച്ച് 31 ന് മുംബൈ സഹർ വിമാനത്താവളത്തിൽ ഇമ്മിഗ്രേഷൻ വിഭാഗം അധികൃതർ തടഞ്ഞുവച്ചതായി അറിയിപ്പ് കിട്ടിയതനുസരിച്ച്, വെച്ചൂച്ചിറ പോലീസ് അവിടെയെത്തി. സഹർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ ഏപ്രിൽ ഒന്നിന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം ഇന്ന് പുലർച്ചെ 2.30 ന് വെച്ചൂച്ചിറ സ്റ്റേഷനിൽ എത്തിക്കുകയും, പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആയതിനാൽ പിന്നീട് അവിടെയെത്തിക്കുകയും ചെയ്തു.

പിന്നീട് യുവതിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളുടെ പാസ്സ്പോർട്ടും മൊബൈൽ ഫോണും പിടിച്ചെടുത്തു, കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. യുവതിയിൽ നിന്നും തട്ടിയെടുത്ത പണം എങ്ങനെ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.