സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റെനന്‍സ് ട്രൈബൂണല്‍ തിരുവല്ലയുടേയും ആഭിമുഖ്യത്തില്‍ മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും നിയമം 2007 ദ്വിദ്വിന ബോധവത്ക്കരണ പരിപാടി നടന്നു. പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡില്‍ നടത്തിയ പരിപാടി പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംലാബീഗം അധ്യക്ഷത വഹിച്ചു. ഗവ. വ്യദ്ധസദനം സൂപ്രണ്ട് എസ് ജയന്‍, ജൂനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ്, എം.റ്റി സന്തോഷ്, നിറ്റിന്‍ സഖറിയ, സതീഷ് തങ്കച്ചന്‍, എസ്.ഷമീര്‍ ,നിമ്മി ജയന്‍, ചിത്ര, ഫാ. മൈക്കിള്‍ രാജ്, അഡ്വ. പി.ഇ. ലാലച്ചന്‍, രാജുനായര്‍ എന്നിവര്‍ സംസാരിച്ചു. മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും നിയമം 2007 അഡ്വ.സ്മിത ചന്ദും, സാമൂഹ്യനീതി വകുപ്പിലെ വിവിധ പദ്ധതികളെക്കുറിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംലാബീഗം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പരിപാടിയില്‍ കണ്‍സിലിയേഴ്സ് ഓഫീസേഴ്സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ സന്നദ്ധ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.