നർക്കോട്ടിക്ക് കാപ്പയിൽ കരുതൽ തടങ്കൽ : നിരന്തര ലഹരി കേസിലെ പ്രതിയെ കരുതൽ തടങ്കലിൽ അടയ്ക്കുന്നത് ജില്ലയിൽ ആദ്യം

പത്തനംതിട്ട: മയക്കുമരുന്നുകടത്തുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ളമയക്കു മരുന്നകളുടേയും ലഹരി വസ്തുക്കളുടേയും അനധികൃത കടത്തു തടയൽ  നിയമം 1988 (പി ഐ ടി എൻ ഡി പി എസ്)  പ്രകാരം ജില്ലയിലെ ആദ്യ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഭവദാസൻ മുക്ക് തടത്തിൽ കിഴക്കേതിൽ  വീട്ടിൽ   ഷാനവാസ് (29) ഇത്തരത്തിൽ ആദ്യമായി ജില്ലയിൽ കരുതൽ തടങ്കലിലടയ്ക്കപ്പെട്ടത്.

Advertisements

നിലവിൽ 3 കഞ്ചാവ് 
കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാപോലീസ് മേധാവി സ്വപ്നിൽ  മധുകർ മഹാജൻ ഐപിഎസ്സ് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കരുതൽ തടങ്കലിൽ 
അടയ്ക്കുന്നതിന് ആഭ്യന്തര വകുപ്പ് അഡീഷണൽ  ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ്നടപ്പാക്കിയ തീയതി മുതൽ ഒരു വർഷത്തേക്കാണ് തടങ്കൽ കാലാവധി. ജില്ലയിൽ ആദ്യമായാണ് സ്ഥിരമായി ലഹരിവസ്തുക്കളുടെ ഇടപാട്‌ നടത്തുന്നതിനെടുത്ത കേസുകളിലെ പ്രതിക്കെതിരെ ഇത്തരത്തിൽ  കരുതൽ തടങ്കൽ നടപടി ഉത്തരവാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021 നവംബർ ഒന്നിന് 8.130 കിലോ കഞ്ചാവ് പിടിച്ചതിന് ഏനാത്ത്  പോലീസ്
രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് ഇന്ന് ജയിലിലെത്തി അറസ്‌റ്റ്‌ ചെയ്‌തു.  തുടർന്ന് അവിടെ കരുതൽ തടങ്കൽ 
വിഭാഗത്തിലേയ്ക്ക്  മാറ്റി. നിലവിൽ  അടൂർ പോലീസ് 
സ്റ്റേഷനിലെ 2 കഞ്ചാവ് 
കേസിലും , ഏനാത്ത് 
സ്റ്റേഷനിലെ ഒരു കഞ്ചാവ് കേസിലും പ്രതിയായി വിചാരണ നേടിട്ടു കൊണ്ടിരിക്കുകയാണ് പ്രതി. ഇവകൂടാതെ അടൂർ പോലീസ് സ്റ്റേഷനിൽ  അടിപിടി, മണ്ണ് കടത്ത് തുടങ്ങിയ ഏഴോളം കേസുകളും ഇയാൾക്കെതിരെ  നിലവിലുണ്ട്. ജില്ലയിൽ രണ്ടിൽ കൂടുതൽ മയക്കു മരുന്ന് കേസുകളിൽ  പ്രതികളായവർക്കെതിരെ കരുതൽ തടങ്കൽ നടപടികളെടുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പോലീസ്  മേധാവി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.