ആറന്മുള ഗ്രാമപഞ്ചായത്തിലെ വിഷു ചന്ത ആരംഭിച്ചു

കോഴഞ്ചേരി : തുച്ഛമായ വിലയ്ക്ക് ഗുണമേന്മയുള്ള ജൈവപച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വിഷുചന്തയിലൂടെ ആറന്മുള ഗ്രാമപഞ്ചായത്ത്. ആറന്മുള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ ഉല്പാദിപ്പിച്ച ജൈവ പച്ചക്കറികളും വിവിധ കാര്‍ഷിക വിളകളും വിഭവങ്ങളും വില്‍പനക്കെത്തിച്ചിട്ടുണ്ട്. മേള ഏപ്രില്‍ 13 ന് സമാപിക്കും. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സോമവല്ലി ദിവാകരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവല്ലി ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ഡി.ശ്രീലേഖ , വൈസ് പ്രസിഡന്റ് എന്‍. എസ്. കുമാര്‍, സിഡിഎസ് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles