മല്ലപ്പള്ളിയിൽ ബാറിലെ തർക്കത്തെ തുടർന്ന് വധശ്രമം: മൂന്നാം പ്രതിയും പിടിയിൽ

മല്ലപ്പള്ളി : ബാറിലെ വെയ്റ്ററായ അതിഥി തൊഴിലാളിയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം, യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസിൽ ഒരുപ്രതിയെകൂടി കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. ക്രിസ്മസ് ദിവസം വൈകിട്ട് നാലുമണിക്ക് മല്ലപ്പള്ളിയിലെ ബാറിലുണ്ടായ തർക്കമാണ് ആക്രമത്തിന് കാരണം. കല്ലൂപ്പാറ ചെങ്ങരൂർ മടുക്കോലി മലൻകല്ലുങ്കൽ വീട്ടിൽ ജെറിൻ ജോർജ്ജിന്റെ സുഹൃത്ത് ഗോകുലം സുമേഷ് എന്ന സുമേഷി‌നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പുറമറ്റം മഠത്തുംഭാഗം തെക്കേക്കര വാലുകാലായിൽ രാജപ്പന്റെ മകൻ ആദർശ് വി രാജിനെയാണ് ഇന്നലെ പോലീസ് പിടികൂടിയത്.

Advertisements

ഇയാളുടെ സുഹൃത്തുക്കളായ പുറമറ്റം വെള്ളിക്കുളം മാമ്പേമൺ ഒറ്റപ്ളാക്കൽ വീട്ടിൽ അനിയന്റെ മകൻ സോജി (24), വെള്ളികുളം കാവുങ്കൽ കോളനിയിൽ ചവർണക്കാട് വീട്ടിൽ ബിജുവിന്റെ മകൻ വിനീത് (26) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഡിസംബർ 25 ന് വൈകിട്ട് 6 മണിയോടെ മല്ലപ്പള്ളി ആനിക്കാട് റോഡിലൂടെ സ്കൂട്ടറിൽ പോയ സുമേഷിനെ, അണിമപ്പടിയിലേക്ക് തിരിയുന്ന ബൈപ്പാസ്സ് ജംഗ്ഷന് സമീപം വച്ച് തടഞ്ഞുനിർത്തിയ നാലുപേരടങ്ങിയ സംഘം കമ്പും കല്ലും കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്നതാണ് കേസ്. ഇയാളുടെ തലക്കും ശരീരത്തിലും ഗുരുതരമായ പരിക്കുപറ്റിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് ഐ സുരേന്ദ്രൻ, ജെറിൻ ജോർജ്ജിന്റെ മൊഴി വാങ്ങി വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് അന്വേഷണം ഏറ്റെടുക്കുകയും, ശാസ്ത്രീയ കുറ്റാന്വേഷണസംഘത്തെ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനീതിനെ പിറ്റേദിവസം വൈകിട്ട് 4.30 ന് വെണ്ണിക്കുളത്തെ വീടിന്റെ പരിസരത്തുനിന്നും കസ്റ്റഡിയിലെടുത്തു. എസ് ഐ ആദർശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സോജിയെ വീടിന് അടുക്കൽനിന്നും പിന്നീട് എസ് ഐ പിടികൂടിയെങ്കിലും, ഇയാളുടെ ബന്ധുക്കളും അയൽവാസികളും ചേർന്ന് പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും, കൂടുതൽ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

തുടർന്ന്, എസ് ഐയുടെ മൊഴിപ്രകാരം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിനും സോജിക്കെതിരെ കേസെടുത്തു. ഇയാൾ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്
.പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ വെണ്ണിക്കുളത്തുള്ള രാഹുലും പുറമറ്റത്തുള്ള ആദർശുമാണ്‌ കൂടെയുണ്ടായിരുന്നതെന്ന് മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ആദർശ് കുടുങ്ങിയത്.

മറ്റൊരു പ്രതിയായ രാഹുൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുകയും, കോടതി ഉത്തരവ് പ്രകാരം ഇന്നലെ അന്വേഷണോദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി അറസ്റ്റ് നടപടിക്ക് വിധേയനാവുകയും ചെയ്തു.
ബാറിൽ നിന്നും ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിൽ നാല് പ്രതികളും ബാറിലെത്തിയതും തിരികെപോയതും ഒരുമിച്ചാണെന്ന് വ്യക്തമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം, എസ് ഐമാരായ ആദർശ്, ജയകൃഷ്ണൻ, എസ് സി പി ഓ അൻസിം, സി പി ഓമാരായ വിഷ്ണു, ഇർഷാദ്, സുജിത് തുടങ്ങിയവരും അന്വേഷണത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.