അയിരൂർ സദാശിവൻ അവാർഡ് ആലപ്പി ഋഷികേശിന് : പുരസ്കാരം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപൻ സമ്മാനിച്ചു

തിരുവല്ല : അനശ്വര ഗായകനും സംഗീതജ്ഞനുമായിരുന്ന അയിരൂർ സഭാശിവന്റെ പേരിൽ സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയഷൻ ഓഫ് കേരള (സവാക്ക്) ഏർപ്പെടുത്തിയ മൂന്നാമത് അവാർഡും 25000 രൂപയും പ്രശസ്തിപത്രവും പ്രമുഖ സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന് ബഹു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ സമ്മാനിച്ചു.
ഇന്നലെ തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടന്ന വർണ്ണശബളമായ ചടങ്ങിന് സവാക്ക് ജില്ലാ പ്രസിഡന്റ് രഞ്ജിത് പി ചാക്കോ അദ്ധ്യക്ഷനായിരുന്നു.
സവാക്ക് സംസ്ഥാന ജനറൽ സെക്രട്ടറി സുദർശൻ വർണ്ണം മുഖ്യാതിഥിയായിരുന്നു.

Advertisements

അയിരൂർ സദാശിവന്റെ പേരിലുള്ള പ്രത്യേക പുരസ്കാരത്തിന് അർഹനായ നാടൻപാട്ട് കലാകാരൻ പ്രകാശ് വള്ളം കുളത്തിന് സവാക്ക് സംസ്ഥാന പ്രസിഡന്റ് ജി കെ പിള്ള പുരസ്കാരം സമ്മാനിച്ചു.
കൂടാതെ വിവിധ കലാ പ്രവർത്തക മേഖലയിലുള്ളവരേയും ആദരിച്ചു. നാടക മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി ടോം പ്രകാശ് വള്ളംകുളത്തിനും ഗാനമേളയിലൂടെ സംഗീതത്തിലും നൽകിയ സേവനത്തെ പരിഗണിച്ച് പുരുഷോത്തമൻ സർഗ്ഗക്കും നൃത്തനാടക മേഖലയിലെ സംഭാവനകളെ മാനിച്ച് കല്ലുപ്പാറ സ്വദേശി കല്ലൂർ അമ്പാടിക്കും സാഹിത്യ രംഗത്ത് പുതുമകൾ സമ്മാനിച്ച കവിയത്രി രമണി ചന്ദ്രശേഖരനും നാടൻപാട്ട് രംഗത്ത് സംഭാവന പരിഗണിച്ച് യുവപ്രതിഭാ പുരസ്കാരം സനോജ് കുന്നന്താനത്തിനും മേക്കപ്പ് രംഗത്ത് 38 വർഷത്തെ സംഭാവനയ്ക്ക് ബാബുരാജ് പന്തളത്തിനും പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സംഘടന സെക്രട്ടറി വിനോദ് കുമാർ അചുംബിത സംസ്ഥാന സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ അജി എം ചാലാക്കേരി സംസ്ഥാന സെക്രട്ടറി ദിലീപ് ചെറിയനാട് ജില്ലാ സെക്രട്ടറി ഗണേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സവാക്ക് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ മേഖാലാ കമ്മിറ്റികൾ സംഘടിപിച്ചുവരുന്ന മാനവ സൗഹാർദ്ദ സദസ്സിന്റെ ഉദ്ഘാടനം സവാക്ക് സംസ്ഥാന കമ്മിറ്റി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ അലിയാർ പുന്നപ്ര നിർവഹിച്ചു. മാനവ സൗഹൃദ സന്ദേശം നൽകി അഡ്വ. ആർ സനൽകുമാർ, ആർ ജയകുമാർ, വിജയകുമാർ മണിപ്പുഴ തുടങ്ങിയവരും പ്രസംഗിച്ചു. ഉച്ചക്ക് 2 മുതൽ സവാക്ക് പ്രവർത്തകർ നടത്തിയ വിവിധ കലാപരിപാടിളും സമ്മേളാനന്തരം നാടൻ പാട്ടുകളും നൃത്തസന്ധ്യയും നടന്നു.

Hot Topics

Related Articles