പത്തനംതിട്ട ജില്ലയിൽ
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്ലാന്‍ ദൃഷ്ടി പദ്ധതിയില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവില്‍ പ്രതിദിനം 1455രൂപ (പ്രതിമാസം 39,285 രൂപ) നിരക്കിലും ദിവസ വേതന അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ ബി.എ.എം.എസ് ആന്റ് എം.ഡി ( ശാലാക്യതന്ത്ര) ഉള്ളവരും 56 വയസില്‍ താഴെ പ്രായമുളളവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, റ്റി.സി.എം.സി രജിസ്ട്രേഷന്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ ഒറിജിനലും ആയതിന്റെ ഓരോ പകര്‍പ്പും സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 10 ന് ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ എത്തിച്ചേരണം.
ഫോണ്‍ – 8330875203.

Advertisements

Hot Topics

Related Articles