പച്ചത്തുരുത്തിന് തുടക്കം കുറിച്ച് വരവൂർ ഗവ. യുപി സ്‌കൂൾ

റാന്നി : അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഗവ. യുപി സ്‌കൂള്‍ വരവൂരില്‍ പച്ചത്തുരുത്തിന് തുടക്കമായി. പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി തൈകള്‍ നട്ടുകൊണ്ട് നിര്‍വഹിച്ചു. 3 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍, വാര്‍ഡ് മെമ്പര്‍ സുരേഷ്, തൊഴിലുറപ്പ് ഓവര്‍സിയര്‍ നിസ, സ്‌കൂളിലെ പ്രധാന അധ്യാപിക ദേവി, നവകേരള മിഷന്‍ ആര്‍ പി സൗമ്യ, അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍, കുട്ടികള്‍ , തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles