തിരുവല്ല : ജില്ലയിലെ കേരള കോൺഗ്രസ് നേതാവും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസിനെ ബിജെപി ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് വിക്ടർ ടി തോമസിനെ ബിജെപി യിലേക്ക് എത്തിച്ചത്.
സെറിഫെഡ് മുൻ ചെയർമാൻ കൂടിയായിരുന്ന വിക്ടർ തിരുവല്ലയിൽ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു
കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബിജെപി പിന്തുണയോടെ 2000-ത്തിൽ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വിക്ടർ ടി തോമസ് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം
Advertisements