മല്ലപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മല്ലപ്പള്ളി :
മല്ലപ്പള്ളി ടൗണിനു സമീപം മണിമലയാറ്റിലെ പാറക്കടവിൽ ഒഴുക്കിൽപ്പെട്ട മാമ്മൂട് ദൈവംപടി സ്വദേശി വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മല്ലപ്പള്ളിയിൽ മണിമലയാറ്റിലെ പാറക്കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടാണ് വിഷ്ണുവിനെ കാണാതായത്. ഏറെനേരം നടന്ന തെരച്ചിലിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles