പത്തനംതിട്ട :
പത്തനംതിട്ട നഗരസഭയിലെ കുമ്പഴ വടക്ക്, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗാലക്സി നഗർ, അയിരൂർ ഗ്രാമപഞ്ചായത്തിലെ തടിയൂർ എന്നീ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആകെ 63.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 1882 പേർ വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ പോളിംഗ് തടിയൂർ വാർഡിൽ – 66.24 ശതമാനം. ഏറ്റവും കുറവ് കുമ്പഴ വടക്ക് വാർഡിൽ – 61.20 ശതമാനം.
പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗാലക്സി നഗർ വാർഡിൽ ആകെ 906 വോട്ടർമാരിൽ 585 പേർ വോട്ട് ചെയ്തു (64.57 ശതമാനം). ഇതിൽ 283 പേർ പുരുഷന്മാരും 302 പേർ സ്ത്രീകളുമാണ്.
തടിയൂർ വാർഡിൽ ആകെ 1022 വോട്ടർമാരിൽ 677 പേർ വോട്ട് ചെയ്തു (66.24 ശതമാനം). ഇതിൽ 320 പേർ പുരുഷന്മാരും 357 പേർ സ്ത്രീകളുമാണ്.
കുമ്പഴ വടക്ക് വാർഡിൽ ആകെ 1013 വോട്ടർമാരിൽ 620 പേർ വോട്ട് ചെയ്തു (61.20 ശതമാനം). ഇതിൽ 279 പേർ പുരുഷന്മാരും 341 പേർ സ്ത്രീകളുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടെണ്ണൽ നാളെ രാവിലെ 10ന് ആരംഭിക്കും. പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗാലക്സി നഗർ വാർഡിൻറെ വോട്ടെണ്ണൽ പുറമറ്റം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. അയിരൂർ ഗ്രാമപഞ്ചായത്തിലെ തടിയൂർ വാർഡിന്റേത് അയിരൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. പത്തനംതിട്ട നഗരസഭയിലെ കുമ്പഴ വടക്ക് വാർഡിന്റെ വോട്ടെണ്ണൽ പത്തനംതിട്ട നഗരസഭ കോൺഫറൻസ് ഹാളിലുമാണ് നടക്കുക. വോട്ടെണ്ണൽ വിവരങ്ങൾ യഥാസമയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു.