പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് താലൂക്ക്തലത്തില്‍ നടത്തിയ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ ലഭിച്ച പരാതികളിന്മേല് നല്കിയ നിര്‍ദേശപ്രകാരം സ്വീകരിച്ച പരിഹാര നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാതല അവലോകന യോഗം ജൂലൈ 13ന് രാവിലെ 9.30 മുതല്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും പരാതികള്‍ ലഭ്യമായിട്ടുള്ളതും ഇനിയും തീര്പ്പുകല്പ്പിക്കാനുള്ളതുമായ എല്ലാ കാര്യലയങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ലഭ്യമായ പരാതികളുടെ റിപ്പോര്‍ട്ടുകള്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.