ഡ്രൈ ഡേ ദിനത്തിൽ 12 ലിറ്റർ വിദേശ മദ്യവുമായി കോയിപ്രം സ്വദേശി എക്സൈസ് പിടിയിൽ

തിരുവല്ല : ഡ്രൈ ഡേ ദിനത്തിൽ 12 ലിറ്റർ വിദേശ മദ്യവുമായി കോയിപ്രം സ്വദേശി എക്സൈസ് പിടിയിലായി. കോയിപ്രം തൃക്കണ്ണാപുരം പാറയിരിക്കുന്നതിൽ മേപ്പുറത്ത് വീട്ടിൽ എം ആർ രാജീവ് (58) ആണ് പിടിയിലായത് . എക്സൈസ് തിരുവല്ല ഇൻസ്പെക്ടർ ജി പ്രസന്നന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മദ്യവുമായി ഇയാൾ പിടിയിലായത് . എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് എം കെ വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അൻസറുദ്ദീൻ, ആര്യ എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements

Hot Topics

Related Articles