രൂപവും നമ്പർ പ്ലേറ്റും മാറ്റി : ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരുവല്ല : രൂപമാറ്റം വരുത്തിയും അതിസുരക്ഷ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം കാട്ടിയും അമിത വേഗതയിൽ
അപകടകരമായ രീതിയിൽ ഓടിച്ച ന്യൂജൻ ബൈക്കുകൾ മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ വേളൂർ മുണ്ടകം റോഡിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് ബൈക്കുകൾ
പിടികൂടിയത്. അര ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം ഇൻസ്പെക്ടർ പി വി അനീഷിന്റെ നേതൃത്വത്തിൽ
എം ഷമീർ, മനു വിശ്വനാഥ്, സ്വാതി ദേവ്, എസ് സാബു എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടികൂടിയത്.

Advertisements

Hot Topics

Related Articles