മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടി : അവകാശം അതിവേഗം സംസ്ഥാനതല
പ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണങ്ങള്‍

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അതിദരിദ്രരില്‍ അവകാശരേഖകള്‍ ഇല്ലാത്തവര്‍ക്ക് അവ ലഭ്യമാക്കുന്ന അവകാശം അതിവേഗം പദ്ധതിയുടെ പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാനതല പ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി സംസ്ഥാനതല പ്രഖ്യാപനം നടത്തുന്ന പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനത്ത് 10000 പേര്‍ക്ക് പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Advertisements

ഇതിന്റെ ഭാഗമായി ഭൂരിഭാഗം പഞ്ചായത്തുകളിലും യോഗം ചേര്‍ന്ന് അജണ്ടയില്‍ വിഷയം ചര്‍ച്ച ചെയ്തു പ്രാദേശിക ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. ഇനിയും തീരുമാനങ്ങള്‍ എടുക്കാത്ത പഞ്ചായത്തുകളും, നഗരസഭകളും 17 നു തന്നെ യോഗം ചേര്‍ന്ന് അടിയന്തിരമായി പ്രാദേശിക ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി അതത് ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രി ക്കൊപ്പം തദ്ദേശ ഭരണ വകുപ്പ് മന്ത്രി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി തുടങ്ങിയവരും, ബന്ധപ്പെട്ട വകുപ്പുകളുടെ സംസ്ഥാന തല മേധാവികളും പങ്കെടുക്കും.
സംസ്ഥാനതല പ്രഖ്യാപനത്തോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ്, ആധാര്‍, വോട്ടര്‍ ഐഡി, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, കുടുംബശ്രീ അംഗത്വം, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി ഐഡി കാര്‍ഡ്, തൊഴില്‍ കാര്‍ഡ് എന്നിവ 100 ശതമാനം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

നിലവില്‍ സാങ്കേതിക തടസം ഉള്ളവ പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിച്ച് പൂര്‍ത്തിയാക്കുന്നതിനു കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ സുരക്ഷ, ക്രമസമാധാനം, വാഹന പാര്‍ക്കിംഗ് എന്നിവയുടെ ക്രമീകരണം ഉറപ്പു വരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഉറപ്പ് നല്‍കി. ജില്ലയില്‍ അതിദരിദ്രരായ 2339 കുടുംബങ്ങളായാണ് കണ്ടെത്തിയിട്ടുള്ളത്. സിവില്‍ സപ്ലൈസ്, ഐടി മിഷന്‍(അക്ഷയ), റവന്യു, ആരോഗ്യം, പഞ്ചായത്ത്, കുടുംബശ്രീ, ലീഡ് ബാങ്ക്, സാമൂഹിക നീതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നീ വിഭാഗങ്ങള്‍ക്കാണ് അവകാശ രേഖ ലഭ്യമാക്കുന്ന ചുമതല നല്‍കിയിട്ടുള്ളത്.
ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേം കുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles