കുട്ടികള്‍ക്ക് വേണ്ടത്
പങ്കാളിത്തത്തോടു കൂടിയുള്ള പഠനരീതി: ജില്ലാ കളക്ടര്‍

അടൂര്‍ : കുട്ടികള്‍ക്ക് വേണ്ടത് ആധിപത്യത്തോടെയുള്ള പഠനമല്ല മറിച്ച് പങ്കാളിത്തത്തോടു കൂടിയുള്ള പഠനരീതിയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍ പറഞ്ഞു. ജി-20 ജന്‍ ഭാഗിദാരിയുടെ ഭാഗമായി അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ സംഘടിപ്പിച്ച അടിസ്ഥാന സാക്ഷരതയും സംഖ്യാ പരിജ്ഞാനവും സംയോജിതപഠന പശ്ചാത്തലത്തില്‍ എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

Advertisements

ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനോടൊപ്പം കുട്ടികളിലെ വിവേചനപരമായ മനോഭാവം മാറ്റി എടുക്കുന്നതിലും പങ്കാളിത്തത്തോടെയുള്ള പഠനത്തിന് വലിയ പങ്ക് ഉണ്ട്. കുട്ടികളില്‍ ജിജ്ഞാസ വളര്‍ത്തുന്നതിനും സാമൂഹികപരമായ മുന്നേറ്റത്തിന് അവരെ പ്രാപ്തരാക്കുന്നതിനും ഇതിലൂടെ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു. ജി-20 യുടെ ഭാഗമായി നടക്കുന്ന ജന്‍ ഭാഗിദാരി എന്ന പൊതുജന പങ്കാളിത്ത പരിപാടിയുടെ പ്രാധാന്യത്തെപ്പറ്റി ശില്‍പശാലയില്‍ വിശദീകരിച്ചു. ദേശീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വങ്ങളായ സംഖ്യാ അവബോധവും ഭാഷാ പരിജ്ഞാനവും പഠനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യാപിപിക്കുന്നതിനു വേണ്ടിയിട്ടുള്ള പദ്ധതിയാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ വിദ്യഭ്യാസ നയവും സവിശേഷതകളും, വരും കാലഘട്ടത്തിലെ വിദ്യഭ്യാസ പരിവര്‍ത്തനം, സാങ്കേതികമായ പഠന രീതികള്‍ എന്നിവയെ പറ്റിയും ശില്പശാലയില്‍ ക്ലാസുകള്‍ എടുത്തു. അടൂര്‍ കേന്ദ്രീയ വിദ്യാലയമാണ് ജില്ലാ തലത്തില്‍ പദ്ധതിയുടെ സെന്റര്‍. ശില്പശാലയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും എക്സിബിഷനും നടന്നു.
കെ.വി അടൂര്‍ പ്രിന്‍സിപ്പല്‍ (ഷിഫ്റ്റ് ഒന്ന്) ടി.കെ. ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, കെ.വി അടൂര്‍ പ്രിന്‍സിപ്പല്‍ (ഷിഫ്റ്റ് രണ്ട്) ജി. സുരേഷ്, റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ജോസഫ് പോള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.