കുട്ടികള്‍ സേവന മനോഭാവം ഉള്ളവരാകണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂർ : കുട്ടികള്‍ സേവന മനോഭാവം ഉള്ളവരാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സ്വയംതെളിഞ്ഞ് കത്തുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും പ്രകാശം ചൊരിയാന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 16-മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് കെ.ബി.രാജശേഖരക്കുറുപ്പ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.

Advertisements

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, പ്രിന്‍സിപ്പല്‍ സജി വറുഗീസ്, പി.ബി. ബാബു, യമുന, എ.എസ്. അശോക്, എ. മന്‍സൂര്‍, കെ. ഹരിപ്രസാദ്, സുനില്‍ മൂലയില്‍, ജി. സുരേഷ് കുമാര്‍, പി.ആര്‍. ഗിരീഷ്, പി. ഉഷ, ജി. രവീന്ദ്രകുറുപ്പ്, കെ. ഉദയന്‍പിള്ള, കണിമോള്‍, ആര്‍. ദിലികുമാര്‍, എം. രതീഷ് കുമാര്‍, ആര്‍. ഷീജ കുമാരി, അഭയ് കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Hot Topics

Related Articles