പത്തനംതിട്ട : എല്ലാവർക്കും ശുദ്ധമായ ജലം ലഭ്യമാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
എൻ എ ബി എൽ അംഗീകാരം നേടിയ പമ്പ ജല പരിശോധന ലാബിന്റെ പ്രവർത്തനോദ്ഘാടനം പമ്പ വാട്ടർ അഥോറിറ്റി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ശബരിമലയിൽ മണ്ഡല- മകരവിളക്ക് കാലത്തും അല്ലാതെയും തീർത്ഥാടനത്തിന് എത്തുന്നവർക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. വകുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൃത്യമായി ഇടപെടലുകളിലൂടെ കരുതലോടെയുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
സീസണൽ ലാബായിരുന്ന പമ്പ ലാബ് മണ്ഡലകാലം മുതൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ലാബായി മാറും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിലേക്ക് 83 എൻഎബിഎൽ അക്രഡിറ്റേഷൻ നേടിയിട്ടുള്ള കുടിവെള്ള പരിശോധന ലബോറട്ടറികൾ ജലവിഭവ വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ജീവനക്കാരെയും അവരുടെ കഠിന പരിശ്രമത്തിനെയും ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ആൻസൺ ജോൺ, ഡിസിഇ ആർ. വി സന്തോഷ് കുമാർ, പഞ്ചായത്ത് അംഗങ്ങൾ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.