പത്തനംതിട്ട :
സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന സംസ്ഥാന ബാലചിത്രരചനാ മല്‍സരത്തിന്റെ ഭാഗമായുള്ള പത്തനംതിട്ട ജില്ലാതല മല്‍സരം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടന്ററി സ്കൂളില്‍ നടക്കും. രാവിലെ 8.30 മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച ( 5 – 8 ) , വെള്ള ( 9 – 12 ) , നീല ( 13 – 16 ) പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ ( 5 – 10 ) , ചുവപ്പ് ( 11 – 18 ) എന്നീ അഞ്ച് വിഭാഗങ്ങളിലായി മല്‍സരം നടക്കും. പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ , ചുവപ്പ് ഗ്രൂപ്പില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ , കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാല് ഉപഗ്രൂപ്പുകളായ് തിരിച്ചാണ് മല്‍സരം .
ഒരു സ്കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്ക് വേണമെങ്കിലും മല്‍സരങ്ങളില്‍ പങ്കെടുക്കാം.
ജില്ലയിലെ ഓരോ വിഭാഗത്തിലുമുള്ള ആദ്യ അഞ്ച് സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന തല മല്‍സരത്തിനായി അയച്ച് കൊടുക്കും. ഇതില്‍ നിന്ന് സംസ്ഥാന തല വിജയികളെ തെരഞ്ഞെടുക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ജില്ല ശിശുക്ഷേമ സമിതി സമ്മാനം നല്‍കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ അധികൃതരുടെ സാക്ഷിപത്രവും, പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം മല്‍സരസ്ഥലത്ത് എത്തിച്ചേരണമെന്ന് ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.
ഫോണ്‍ : 9645374919, 9447103667, 8547716844 , 81570 94544.