തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ പത്തനംതിട്ട ജില്ലാ കളക്ട‌ർ എ ഷിബു ഐഎഎസ് സന്ദർശിച്ചു. ക്ഷേത്രത്തിൽ സ്വർണ്ണധ്വജസ്തംഭ നിർമ്മാണം നടക്കുന്ന ശില്പശാല സന്ദർശിക്കാനാണ് അദ്ദേഹം എത്തിയത്. ദേവസ്വം ഉദ്യോഗസ്ഥർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, ദേവപ്രശ്‌ന പരിഹാര ക്രിയകമ്മറ്റി എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വികരിച്ചു. സത്രത്തിലെ സന്ദർശനത്തിനിടെ ക്ഷേത്രത്തിൽ എത്തുകയായിരുന്നു അദ്ദേഹം. തുടർന്ന് സ്വർണ്ണധ്വജസ്തംഭ നിർമ്മാണവുമായി ബന്ധപ്പട്ട കാര്യങ്ങൾ തിരക്കി മടങ്ങി.

Advertisements

Hot Topics

Related Articles