അടൂർ : പത്തനംതിട്ട ജില്ലാ ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) അടൂർ ഏരിയ കൺവെൻഷൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിനെ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനം നടത്തുവാൻ ഷോപ്പ്സ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങുവാൻ കൺവെൻഷൻ തീരുമാനിച്ചു.
യൂണിയൻ ഏരിയ പ്രസിഡന്റ് സി ആർ രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ആർ രവിപ്രസാദ്, ഏരിയ സെക്രട്ടറി വി വേണു, യൂണിയൻ നേതാക്കളായ ജെ ശൈലജ, എസ് ഹർഷകുമാർ, അനു സി തെങ്ങമം എന്നിവർ സംസാരിച്ചു.