കോമളം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജൂണ്‍ ഏഴിന്

തിരുവല്ല : പ്രളയത്തില്‍ തകര്‍ന്ന കോമളം പാലം പുനര്‍നിര്‍മിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം ജൂണ്‍ ഏഴിന് രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കോമളം പാലത്തിനു സമീപം കല്ലൂപ്പാറകരയില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

Advertisements

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ വെണ്ണിക്കുളം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കോമളം പാലത്തിന്റെ തുരുത്തിക്കാട് ഭാഗത്തെ പ്രവേശന പാത 2021 ഒക്ടോബര്‍ 18 ന് ഉണ്ടായ പ്രളയത്തില്‍ പൂര്‍ണമായി ഒഴുകിപോയിരുന്നു.
തുരുത്തിക്കാട്, അമ്പാട്ടുഭാഗം എന്നീ പ്രദേശങ്ങളെ വെണ്ണിക്കുളം, ഇരവിപേരൂര്‍ റോഡിലുള്ള കോമളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.