അടൂര്‍ : സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചിട്ടുള്ള എല്ലാ ഫിഷ്മാര്‍ട്ടിന്റെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമിച്ച അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടൂർ മണ്ഡലത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ശ്രീമൂലം മാര്‍ക്കറ്റിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചിരിക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണ്.
അടൂരിന്റെ വികസന രംഗത്തെ മുന്നേറ്റങ്ങളില്‍ ഒന്നായി ശ്രീമൂലം മാര്‍ക്കറ്റും മാറുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 51 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 138 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പ് തീരദേശ വികസന കോര്‍പറേഷന്‍ വഴിയാണ് ഈ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചെല്ലാനത്ത് ഈ വര്‍ഷം ഇന്ത്യയിലെ മുഴുവന്‍ മല്‍സ്യങ്ങളെയും കൊണ്ടുവന്ന് ഫിഷ്‌ഫെസ്റ്റ് നടത്തും. ഇതോടെ ടൂറിസത്തിനായുള്ള ഒരു ലൊക്കേഷനായി ചെല്ലാനം മാറും. സംസ്ഥാന സർക്കാർ ഇതിനായി 750 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തില്‍ ആണെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി. പി. വര്‍ഗീസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ബാബു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരകുറുപ്പ്, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദീന്‍, കൗണ്‍സിലറും മുൻ ചെയർമാനുമായ ഡി. സജി, കൗണ്‍സിലര്‍മാരായ അപ്‌സരാ സനല്‍, രജനി രമേശ്, വരിയ്‌ക്കോലിക്കല്‍ രമേശ് കുമാര്‍, കെ. ഗോപാലന്‍, എസ്. ഷാജഹാന്‍, എ. അനിതാദേവി, ശോഭാതോമസ്, കെ. മഹേഷ്‌കുമാര്‍,സി പി. ഐ (എം ) ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, സി. പി. ഐ. ജില്ലാ സെക്രട്ടറി എ. പി. ജയന്‍, സി. പി. ഐ (എം )അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. ബിനു, ഐ. എന്‍. എല്‍. പ്രതിനിധി രാജന്‍ സുലൈമാന്‍, ജനതാദള്‍ പ്രതിനിധി സാംസണ്‍ ഡാനിയേല്‍, ബി ജെ പി പ്രതിനിധി സുനില്‍ കുമാര്‍, സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നന്‍, കെ. എസ്. സി. എ. ഡി. സി മാനേജിംഗ് ഡയറക്ടര്‍ പി. ഐ. ഷെയ്ഖ് പരീത്, കെ. എസ്. സി. എ. ഡി. സി ചീഫ് എഞ്ചിനീയര്‍ ടി. വി. ബാലകൃഷ്ണന്‍, നഗരസഭ സെക്രട്ടറി വി. രാഗിമോള്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.