തിരുവല്ല : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്‍സ്യുമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് ക്യാമ്പയിന്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള ഇരവിപേരൂര്‍ ജംഗ്ഷനില്‍ നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നോട്ട് ബുക്കുകള്‍, ബ്രാന്റഡ് ബാഗുകള്‍, ടിഫിന്‍ ബോക്സ്, കുട, റെയിന്‍ കോട്ട്, ബോക്‌സ്, പൗച്ച്, പേന, പെന്‍സില്‍, ബ്രൗണ്‍ പേപ്പര്‍ മുതലായവ മിതമായ നിരക്കില്‍ ഇവിടെ ലഭിക്കും. ജൂണ്‍ 15 വരെ സ്‌കൂള്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഉണ്ടായിരിക്കും. കണ്‍സ്യുമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യവില്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. കണ്‍സ്യുമര്‍ഫെഡ് റീജിണല്‍ മാനേജര്‍ ജയശ്രീ, അസിസ്റ്റന്റ് റീജിണല്‍ മാനേജര്‍ സനൂഷ്, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ജയന്‍, ഗോഡൗണ്‍ മാനേജര്‍ ഷിബു തുടങ്ങിയവർ പങ്കെടുത്തു.