പത്തനംതിട്ട: കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കി പൊലീസ്. കഞ്ചാവും ലഹരിയും ഉപയോഗിക്കുകുക, അനധികൃത വില്ലന, കൈമാറ്റം, കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടർന്നുവന്ന സ്‌പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായത് 19 പേരെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ.
ജില്ലാ ആന്റി നർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ് ), സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് പൊലീസ് നടപടി നടന്നത്. ആകെ 16 കേസുകളിലായാണ് പ്രതികൾ അറസ്റ്റിലായത്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ പരിശോധനകളും പൊലീസ് നടപടിയും തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ അർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലും, സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും ത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക ആക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലും ജില്ലയിൽ പോലീസ് നിരീക്ഷണവും, റെയ്ഡ് ഉൾപ്പെടെയുള്ള പരിശോധനകളും തുടരുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഞ്ചാവ്, മറ്റ് മയക്കുമരുന്നുകൾ, കൂടാതെ മദ്യം, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങൾ എന്നിവയുടെ അനധികൃത നിർമാണവും വില്പനയും തടയുന്നതിനുള്ള നിയമനടപടികളും തുടരുകയാണ്. മുൻകാലങ്ങളിൽ സമാന കുറ്റങ്ങൾ ചെയ്തവരെ കർശനമായി നിരീക്ഷിച്ചുവരുന്നു. ഇക്കാര്യങ്ങളിൽ ശക്തമായ പൊലീസ് നടപടികൾ തുടരുന്നതിന് എല്ലാ പൊലീസുദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ആവർത്തിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കഞ്ചാവുമായി പിടിയിൽ
പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും, കാപ്പാ’ നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയനാവുകയും ചെയ്ത യുവാവ് കഞ്ചാവുമായി പത്തനംതിട്ട പൊലീസിന്റെ പിടിയിലായി. കുലശേഖരപതി മൂലക്കൽ പുരയിടം മുഹമ്മദ് അലിയുടെ മകൻ ഷാജഹാൻ (37) ആണ് 80 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ആറാം തിയതി രാത്രി എട്ടു മണിക്കുശേഷം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പൊലീസിനെ കണ്ട് കയ്യിലിരുന്ന പൊതി വലിച്ചെറിയാൻ ശ്രമിച്ച ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് പൊതിയിൽ കഞ്ചാവ് ആണെന്ന് മനസ്സിലായത്.
എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്, പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. പലതവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 2018 ൽ ഇയാൾക്കെതിരെ കാപ്പാ പ്രകാരമുള്ള നടപടികളെടുത്തിരുന്നു. ഇത്തരക്കാർക്കെതിരെ കാപ്പാ നടപടി ഉൾപ്പെടെ നിയമനടപടി കർശനമായി നടപ്പാക്കാൻ എസ്. എച്ച് മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി പത്തനംതിട്ട പൊലീസ് സബ് ഇൻസ്‌പെക്ടർ വിഷ്ണുവിനോപ്പം സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകുമാർ, രഞ്ജിത് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അനധികൃത വിദേശമദ്യവില്പന നടത്തിയതിന് കേസ്
സ്‌കൂട്ടറിൽ വിദേശമദ്യം സൂക്ഷിച്ച്, അനധികൃത വിലപ്പന നടത്തിയയാൾ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. റാന്നി അടിച്ചിപ്പുഴ അലിമുക്കിലാണ് സംഭവം. കഴിഞ്ഞദിവസം പട്രോളിങ്ങിനിടെ എസ് ഐ സായിസേനനും സംഘവും ഈ ഭാഗത്ത് എത്തുയപ്പോൾ, അടിച്ചിപ്പുഴ ഇവഞ്ചലിക്കൽ പള്ളിക്കു സമീപം നാട്ടുമാക്കൽ ഷാജി എന്ന് വിളിക്കുന്ന സുരേഷ് വിദേശ മദ്യം അധികൃതമായി വിൽക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
പള്ളിയുടെ എതിർവശത്തു റോഡിലായി സ്‌കൂട്ടറിന്റെ സീറ്റിന്റെ അടിയിലെ അറയിൽ നിന്നും മദ്യക്കുപ്പി അടുത്തുനിന്ന ഒരാൾക്ക് കൊടുക്കുന്നത് കണ്ട് പൊലീസ് പാർട്ടി സമീപിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിന് അടുത്ത് നിന്നയാളെ ചോദ്യം ചെയ്തപ്പോൾ അരലിറ്റർ മദ്യം 700 രൂപയ്ക്ക് ഷാജിയുടെ കയ്യിൽ നിന്നും വാങ്ങിയതാണെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറും പ്രതി വില്പന നടത്തിയ മദ്യം അടങ്ങുന്ന കുപ്പിയും ബസ്സിലെടുത്ത ശേഷം,
ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എസ് ഐക്കൊപ്പം എസ് സി രഞ്ജിത്ത്, സി പി ഓ നിധീഷ് എന്നിവരാണുണ്ടായിരുന്നത്.
പൊതുവിപണിയിൽ മൂന്നര ലക്ഷത്തിൽ പരം വിലവരുന്ന പാൻമസാല പിടിച്ചു.
ചാക്കുകളിൽ സൂക്ഷിച്ചു വച്ച പാൻ മസാലാ പാക്കറ്റുകൾ ഡാൻസാഫ് സംഘവും ഏനാത്ത് പൊലീസും ചേർന്ന് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെത്തുടർന്നാണ് നടപടി, പൊതു വിപണിയിൽ മൂന്നര ലക്ഷത്തിലധികം വിലവരുന്ന 267 പാക്കറ്റുകൾ ഏനാത്ത് നെല്ലിമുകളിലുള്ള ജയന്റെ കോഴിക്കടയിൽ നിന്നാണ് പിടിച്ചത്. പൊലീസിനെക്കണ്ട് കടയുടമ ജയൻ ഓടി രക്ഷപ്പെട്ടു.
ഇയാളുടെ കടയിൽ സ്ഥിരമായി ഇത്തരം ഉല്പന്നങ്ങൾ വിറ്റുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഏനാത്ത് പൊലീസ് ഇൻസ്‌പെക്ടർ സുജിത്തിന്റെ മേൽനോട്ടത്തിൽ എസ് ഐ സുമേഷാണ് ഇവ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘത്തിൽ ഡാൻസാഫ് ടീമിലെ എസ്.ഐ വിൽസൺ, മാരായ മിധുൻ ജോസ്, രാജിത്ത്, ശ്രീരാജ്, ദിനു ഏനാത്ത് പോലീസ് സ്റ്റേഷനിലെ സി പി ഒമാരായ കിരൺ, മനൂപ്, പുഷ്പദാസ് എന്നിവരുമുണ്ടായിരുന്നു.