തിരുവല്ല നെടുമ്പ്രത്ത് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കിടപ്പു രോഗിയെ ആശുപത്രിയിൽ എത്തിച്ച് സി പി എം പ്രവർത്തകർ

തിരുവല്ല : നെടുമ്പ്രം പഞ്ചായത്തിലെ മലയിത്രയിൽ മണിമലയാർ കരകവിഞ്ഞ് വെള്ളം കയറിയ വീട്ടിൽ അകപ്പെട്ടു പോയ കിടപ്പു രോഗിയെ ഹോസ്പിറ്റലിൽ എത്തിച്ചു. എട്ടാം വാർഡിൽ പുളിക്കത്തറയിൽ വീട്ടിൽ ചന്ദ്രനെയാണ് വീട്ടിൽ വെള്ളം കയറുമെന്ന
വിവരമറിഞ്ഞെത്തിയ സിപിഐ എം പ്രവർത്തകർ രക്ഷപ്പെടുത്തിയത്. പിന്നീട് ചന്ദ്രനെ ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മലയിത്ര ബ്രാഞ്ച് സെക്രട്ടറി കെ ദിനേശൻ, അംഗങ്ങളായ കെ എ മനൂപ് കുമാർ, മനുമലയിത്ര, നിഖിൽ, വിഷ്ണു, രജീഷ്, ആംബുലൻസ് ഡ്രൈവർ അനീഷ് എന്നിവരാണ് കിടപ്പു രോഗിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

Advertisements

Hot Topics

Related Articles