പത്തനംതിട്ട പുറമറ്റം ഇരുമ്പ് പാലത്തിനു സമീപം സ്ത്രീയുടെ അജ്ഞാത മൃതദേഹം; മൃതദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി

പുറമറ്റം: ഇരുമ്പ് പാലത്തിനു സമീപം സ്ത്രീയുടെ അജ്ഞാത മൃതദേഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ത്രീയുടെ മൃതദേഹം ആറ്റിൽ ഒഴുകി വരുന്ന നിലയിൽ കണ്ടെത്തിയത്. 70 വയസോളം പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹമാണ് ഇവിടെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹം കരയ്ക്ക് എത്തിച്ചു. തുടർന്നു, കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി.

Advertisements

വെളുത്ത നിറത്തിൽ ഏകദേശം 159 സെന്റീമീറ്റർ ഉയരമുണ്ടെന്നാണ് സൂചന. ചട്ടയും മുണ്ടുമാണ് വേഷം. കിഴ്താടിയിൽ മറുകുണ്ട്. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തതിനാൽ കോഴഞ്ചേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോയിപ്രം സ്റ്റേഷനിൽ ബന്ധപ്പെടുക. നമ്പർ:- 9497980232

Hot Topics

Related Articles