തിരുവല്ല : ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായവർക്കുവേണ്ടി കലാമേള നടത്തി. പ്രശസ്ത സിനിമാ താരം കോബ്ര രാജേഷ് കലാമേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാലി ജേക്കബ്, അമിതാ രാജേഷ്, എൽസാ തോമസ്, എൻ.എസ്.രാജീവ്, ജയശ്രീ ആർ, വിനീഷ് കുമാർ, ത്രേസ്യാമ്മ കുരുവിള, ജിൻസൺ വർഗീസ്, ബിജി ബെന്നി, മോഹൻ എം. എസ്, അനിൽ ബാബു, കെ. കെ. വിജയമ്മ, ഷേർളി ജെയിംസ്, പ്രകാശ് വള്ളംകുളം, സജിനി രാജൻ, ലക്ഷ്മി മോഹൻ എന്നിവർ സംസാരിച്ചു. ഫാൻസി ഡ്രസ്സ്, ഡാൻസ്, പാട്ട് , കളറിംഗ്, പെൻസിൽ ഡ്രോയിംഗ്, മിഠായി പെറുക്കൽ, കസേരകളി തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികളായ
കുട്ടികൾക്ക് സമ്മാന വിതരണം നടത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ , രക്ഷാകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.
തിരുവല്ല ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള നടത്തി
Advertisements