തിരുവല്ല മതിൽഭാഗത്ത് എത്തിയ ദുരന്തനിവാരണ സേനാംഗത്തെ കാണാതായി: കാണാതായത് കൂത്താട്ടുകുളം സ്വദേശിയെ

തിരുവല്ല : പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി മതിൽ ഭാഗത്ത് എത്തിയ എൻഡിആർഎഫ് ജവാനെ കാണ്മാനില്ലെന്ന് കാട്ടി തിരുവല്ല പോലീസിൽ പരാതി നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഒരുമാസം മുമ്പ് തമിഴ്നാട്ടിലെ ആരക്കോണത്തു നിന്നും എത്തി മതിൽ ഭാഗം സത്രം ഓഡിറ്റോറിയത്തിൽ ക്യാമ്പ് ചെയ്യുന്ന സംഘാംഗങ്ങളിലെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി രാജേഷ് രവീന്ദ്രൻ ( 38 ) നെ കാണ്മാനില്ലെന്ന് കാട്ടിയാണ് എൻ ഡി ആർ എഫ് ഇൻസ്പെക്ടർ ജി പ്രശാന്ത് വ്യാഴാഴ്ച വൈകിട്ടോടെ തിരുവല്ല പോലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഇയാളെ കാണാതായത്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ ആണെന്നും പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles