ദുരന്തലഘൂകരണം ; പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനം : ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍

പത്തനംതിട്ട :
ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അന്താരാഷ്ട്ര ദുരന്തനിവാരണ ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ദുരന്ത ഘട്ടങ്ങളിലെ നിര്‍ണായക വേളകളില്‍ പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം ജീവന്‍ രക്ഷാ മാര്‍ഗമായി മാറും. ഫയര്‍ഫോഴ്സിന്റെ ആപതാ മിത്ര വോളന്റീയേഴ്സിന്റെ പ്രവര്‍ത്തനം മാതൃകാപരമാണന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകണമെന്നും പറഞ്ഞു.

Advertisements

വയനാട്ടില്‍ പ്രകൃതി ദുരന്ത സ്ഥലത്ത് മാതൃകാപരമായ സേവനം നടത്തിയ വോളന്റിയര്‍ മാര്‍ക്കുള്ള ബാഡ്ജും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷയായി. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. എം. പ്രതാപ് ചന്ദ്രന്‍, ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. അഭിജിത്ത്, ഹസാഡ് അനലിസ്റ്റ് ചാന്ദിനി പി. സി. സേനന്‍, വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles