ജില്ലാ വികസനസമിതി യോഗം : തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡിന്റെ സര്‍വേ അടുത്ത ആഴ്ചകൊണ്ടു പൂര്‍ത്തിയാക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു

പത്തനംതിട്ട : ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പല നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂമി ഏറ്റെടുക്കാന്‍ വൈകുന്നത് മൂലമാണ് കാലതാമസം നേരിടേണ്ടി വരുന്നത്.
കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ്, പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ കോടതി സമുച്ചയ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ അവലോകനം ചെയ്യുന്നതിനായി റവന്യുമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രത്യേകയോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കും.

Advertisements

തിരുവല്ല-മല്ലപ്പള്ളി-ചേലാക്കൊമ്പ് റോഡിന്റെ സര്‍വേ അടുത്ത ആഴ്ചകൊണ്ടു പൂര്‍ത്തിയാക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. സര്‍വേകല്ലുകള്‍ എടുത്തുകളഞ്ഞത് പുനസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കണം. എംസി റോഡില്‍ തിരുവല്ലയ്ക്കു സമീപം പന്നിക്കുഴി പാലത്തിന്റെ അപ്രോച്ച് റോഡ് താഴ്ന്നതുമൂലമുള്ള അപകടാവസ്ഥ പരിഹരിക്കണം. ബഥേല്‍പ്പടി-ചുമത്ര റോഡ് പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ നടപടി സ്വീകരിക്കണം. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല ബൈപാസിലെ മഴുവങ്ങാട്, ബിവണ്‍-ബിവണ്‍, രാമന്‍ചിറ എന്നീ ജംഗ്ഷനുകളിലെ സൗന്ദര്യവത്ക്കരണം സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെ നടത്തും. മഴുവങ്ങാട് മീന്‍ചന്തയുടെ അടുത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ അഞ്ച് സെന്റ് സ്ഥലത്തും സൗന്ദര്യവത്ക്കരണം നടത്തണം. പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. വെള്ളം ഒഴുകിപോകാനുള്ള ക്രമീകരണം ഉണ്ടാക്കണം. തിരുവല്ല ബൈപാസ് റോഡിലെ നാലു ജംഗ്ഷനുകളില്‍ വേഗത കുറയ്ക്കുന്ന രീതിയിലുള്ള സ്റ്റഡ്ഡുകള്‍ വയ്ക്കണം.

ബൈപാസ്ഒഴികെയുള്ള റോഡില്‍ ഹംപ് വയ്ക്കണം. കീച്ചേരിവാല്‍ക്കടവ് റോഡ് ആസ്തിയില്‍ ഉള്‍പ്പെടുത്തണം, പുളിക്കീഴ് റോഡ് കൈമാറണം, ആഞ്ഞിലിത്താനം കമ്യൂണിറ്റിഹാളിന്റെ ഇലക്ട്രിഫിക്കേഷന്‍ പ്രവര്‍ത്തികള്‍ നടത്തണം. ഈ
മൂന്നു പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നത് തദ്ദേശഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഉറപ്പാക്കണം. തിരുവല്ല നഗരസഭയിലെ സെക്രട്ടറിയുടെയും നെടുമ്പ്രം സെക്ഷനിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെയും ഒഴിവ് അടിയന്തിരമായി നികത്തണം.

തിരുവല്ല മണ്ഡലത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സ്‌കൂളുകളുടെ അവലോകനം നടത്തി റിപ്പോര്‍ട്ട് അടുത്ത ജില്ലാ വികസന സമിതിക്ക് മുന്‍പായി സമര്‍പ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.
വിദ്യാലയങ്ങളില്‍ നിന്ന് ലഹരിമാഫിയയെ തുടച്ചുനീക്കുന്നതിനായി എക്‌സൈസ്, വിദ്യാഭ്യാസ, പോലീസ് വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി.രാധാകൃഷ്ണന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദീന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.