പത്തനംതിട്ട ജില്ല : സർക്കാർ അറിയിപ്പുകളും അവസരങ്ങളും

സൈക്കോളജി അപ്രെന്റിസ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ സൈക്കോളജി അപ്രെന്റിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ ഇലന്തൂര്‍ സര്‍ക്കാര്‍ കോളജ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഇ-മെയില്‍ മുഖേനയോ കോളജില്‍ നേരിട്ടോ സെപ്റ്റംബര്‍ ഏഴിനകം സമര്‍പ്പിക്കണം. ഫോണ്‍ : 9446334740. വെബ്‌സൈറ്റ് : https://gcelanthoor.ac.in/, ഇ-മെയില്‍ : [email protected]

Advertisements

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം

അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ ഒന്‍പത്, 10 തീയതികളില്‍ പരിശീലനം നടത്തും. രജിസ്ട്രേഷന് 9447479807, 9496267464, 04734299869 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ആകാം.

സീറ്റ് ഒഴിവ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഴുവേലി സര്‍ക്കാര്‍ വനിത ഐടിഐയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരു വര്‍ഷം) ട്രേഡുകളിലെ സീറ്റുകളില്‍ ഒഴിവ്. പ്രവേശനത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം ഐടിഐയില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി : സെപ്റ്റംബര്‍ 30. ഫോണ്‍ : 0468-2259952, 9995686848, 8075525879, 9496366325.

ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷനിലും സിഡിഎസുകളിലുമായി ഹരിതകര്‍മസേന പദ്ധതി നിര്‍വഹണത്തിനായി ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു.
ഹരിതകര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍ (ജില്ല) : ഒഴിവ് 14. യോഗ്യത: ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തി പരിചയം. പ്രായം: 25 മുതല്‍ 40 വരെ. പ്രതിമാസ ഹോണറേറിയം- 25,000 രൂപ.
ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ (സിഡിഎസ്): ഒഴിവ് : 941. യോഗ്യത : ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം (സ്ത്രീകള്‍ മാത്രം). പ്രായം: 25 മുതല്‍ 40 വരെ. പ്രതിമാസ ഹോണറേറിയം- 10,000 രൂപ
അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13.
വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കളക്ടറേറ്റ് പത്തനംതിട്ട, 689645. ഫോണ്‍ : 0468 2221807.

മെഡിക്കല്‍ ക്യാമ്പ്

കൊടുമണ്‍ ആയുഷ്മിഷന്റെയും ആയുഷ് ഹോമിയോപതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയം കോണ്‍ഫറന്‍സ് ഹാളില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചവരെ നടക്കും.

കെയര്‍ഗിവര്‍ ഒഴിവ്

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ സ്വയംപ്രഭ പകല്‍ വീട് പദ്ധതിയില്‍ കെയര്‍ ഗിവര്‍ തസ്തികയിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് മൂന്നുമാസത്തെ പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണന. അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍: 04735 240230.

സ്വയം തൊഴില്‍ പ്രോത്സാഹന ധനസഹായം

പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ നടത്തിവരുന്ന (വിമുക്തഭടന്‍/ആശ്രിതര്‍, വിമുക്തഭടന്റെ വിധവ/ആശ്രിതര്‍) സംരംഭകര്‍ക്ക്, ബാങ്കുകളില്‍ നിന്നോ, കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്നോ സ്വീകരിക്കുന്ന വായ്പകള്‍ക്ക് സ്വയം തൊഴില്‍ പ്രോത്സാഹന ധനസഹായമായി ഒറ്റത്തവണ വായ്പാ സബ്സിഡി ഒരു ലക്ഷം രൂപ നല്‍കുന്നു. ഫോണ്‍: 0468 2961104.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഈഴവ/ ബില്ലവ/ തിയ്യ സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 11 ന് ഐടിഐയില്‍ നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ / എന്‍ടിസി / എന്‍എസിയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍ അഭിമുഖത്തിന് ഐടിഐയില്‍ നേരിട്ട് ഹാജരാകണം.

സൗജന്യ പഠനോപകരണ വിതരണോദ്ഘാടനം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യ പഠനോപകരണങ്ങളുടെ വിതരണം പത്തനംതിട്ട കളക്ടറേറ്റിന് സമീപമുള്ള എസ്എന്‍ഡിപി ഗുരുകൃപ ഹാളില്‍ സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍- ചാര്‍ജ്ജ്) എസ്.ഷീജാദേവി അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം ജ്യോതിഷ് കുമാര്‍ മലയാലപ്പുഴയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് അഡ്വ. കെ. യു ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിതരണോദ്ഘാടനം ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ദിവാകരന്‍ നിര്‍വഹിക്കും. ഫോണ്‍ : 0468 2320158.

അങ്കണവാടി വര്‍ക്കര്‍ നിയമനം

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ ആറിന് രാവിലെ ഒന്‍പത് മുതല്‍ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസല്‍, അറിയിപ്പ് എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ സെപ്റ്റംബര്‍ അഞ്ചിനു മുമ്പ് കോയിപ്രം ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടു ഹാജരാകണം. ഫോണ്‍ : 0469 2997331, 9388778873.

Hot Topics

Related Articles