പത്തനംതിട്ട ജില്ലയിൽ കുടുംബശ്രീ സംസ്ഥാന തല ഓണം വിപണന മേള നടത്തും

പത്തനംതിട്ട : കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള ജില്ലയില്‍ നടത്തും. ജില്ലാ പഞ്ചായത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തയ്യാറാക്കുന്ന പന്തലില്‍ 50 വിപണന സ്റ്റാളുകളും വിവിധ ജില്ലകളുടെ ഭക്ഷ്യമേളകളും വിവിധ കലാപരിപാടികളും സെമിനാറുകളും ഉണ്ടാകും. സ്റ്റാളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. വിവിധ മത്സരങ്ങളും അനുബന്ധമായുണ്ട്. ഒരു അയല്‍ക്കൂട്ടത്തിലെ ഒരാള്‍ക്ക് ഉപജീവനമാര്‍ഗ്ഗം എന്ന ലക്ഷ്യത്തോടെയുള്ള കെ ലിഫ്റ്റ് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനവും ഉണ്ടാകും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.