ജില്ലാതല പട്ടയമേള ജൂണ്‍ 16ന് റാന്നിയില്‍;
സംഘാടക സമിതി രൂപീകരിച്ചു

റാന്നി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല പട്ടയമേള ജൂണ്‍ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി വളയനാട് ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടയമേളയുടെ വിജയത്തിനായി സംഘാടകസമിതി രൂപികരിച്ചു. റാന്നിയില്‍ നടക്കുന്ന പട്ടയമേള സംഘാടനത്തിലും ജനകീയപങ്കാളിത്തത്താലും മാതൃകയാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

Advertisements

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭൂമിയും ഭൂമിക്ക് രേഖയും എന്ന പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പട്ടയം ലഭിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും മാത്രം പരിപാടിയാകരുത് പട്ടയമേള. എല്ലാവര്‍ക്കും സ്വന്തം മണ്ണില്‍ അവകാശം ഉറപ്പിക്കുകയെന്ന സര്‍ക്കാരിന്റെ വലിയ പരിശ്രമത്തിനെ ജനകീയ പരിപാടിയായി മാറ്റാന്‍ കഴിയണം. തദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും റാന്നി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയില്‍ 164 പട്ടയങ്ങളാണ്
വിതരണം ചെയ്യുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം നിയമക്കുരുക്കില്‍ പെടാതെ പരമാവധി വേഗത്തില്‍ കൂടുതല്‍ പട്ടയങ്ങള്‍ നല്‍കുന്നതിനാണ് റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ പട്ടയമിഷന്‍ ആരംഭിച്ചത്. ഇതില്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായുള്ള ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യരക്ഷാധികാരിയായും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യൂ ടി തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എന്നിവരെ രക്ഷാധികാരികളായും സംഘാടകസമിതി രൂപീകരിച്ചു.

സംഘാടകസമിതി ചെയര്‍മാനായി റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണനെയും വൈസ് ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനെയും കണ്‍വീനറായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും സമിതി അംഗങ്ങളായും നിയോഗിച്ചു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപിയും കണ്‍വീനറായി തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീനെയും പബ്ലിസിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രാഹാമിനെയും കണ്‍വീനറായി എഡിഎം ബി. രാധകൃഷ്ണന്‍, കോ – കണ്‍വീനറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും റിസപ്ഷന്‍ ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം ജെസി
അലക്സിനെയും കണ്‍വീനറായി എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതിയേയും തിരഞ്ഞെടുത്തു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, റാന്നി തഹസില്‍ദാര്‍ പി.ഡി. സുരേഷ്‌കുമാര്‍, റാന്നി താലൂക്ക് വികസന സമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.