പത്തനംതിട്ട: ജില്ലാ ആസൂത്രണ സമിതി യോഗം 34 തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. നഗരസഭകളായ പത്തനംതിട്ട, അടൂര്‍, ബ്ലോക്ക് പഞ്ചായത്തിത്തുകളായ പന്തളം, റാന്നി, ഗ്രാമപഞ്ചായത്തുകളായ കുറ്റൂര്‍, നാറാണംമൂഴി, സീതത്തോട്, പ്രമാടം, റാന്നി -പെരുന്നാട്, നെടുമ്പ്രം, കല്ലൂപ്പാറ, വെച്ചൂച്ചിറ, ഏഴംകുളം, കടമ്പനാട്, റാന്നി, ചെന്നീര്‍ക്കര, തോട്ടപ്പുഴശേരി, കുന്നന്താനം, കോഴഞ്ചേരി, ചെറുകോല്‍, പള്ളിക്കല്‍, മെഴുവേലി, മലയാലപ്പുഴ, അയിരൂര്‍, റാന്നി- പഴവങ്ങാടി, കൊടുമണ്‍, അരുവാപ്പുലം, പുറമറ്റം, തുമ്പമണ്‍, ചിറ്റാര്‍, റാന്നി- അങ്ങാടി, കവിയൂര്‍, കുളനട എന്നിവയുടെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും 2021-22 വാര്‍ഷിക പദ്ധതികളുടെ ഭേദഗതി പ്രോജക്റ്റുകളാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.
ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായിരുന്നു. വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി പ്രോജക്റ്റുകള്‍ക്ക് അംഗീകാരം ലഭിച്ച തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍ നടപടിയിലേക്ക് കടക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു.