പള്‍സ്പോളിയോ മാര്‍ച്ച് മൂന്നിന് : പത്തനംതിട്ട ജില്ലയില്‍ 59673 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും

പത്തനംതിട്ട :
ജില്ലയില്‍ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 59673 കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യസ്ഥാപനങ്ങള്‍, വായനശാലകള്‍ എന്നിവിടങ്ങളിലായി 953 ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളിലായി 16 ട്രാന്‍സിറ്റ് ബൂത്തുകള്‍, ഒരുമേള എന്നിവ ഉള്‍പ്പെടെ 980 ബൂത്തുകളാണ് വാക്സിന്‍ വിതരണത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. ആളുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും 6 മൊബൈല്‍ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.

Advertisements

മാര്‍ച്ച് മൂന്നിന് രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. അന്നേദിവസം അഞ്ച് വയസിനു താഴെയുള്ള എല്ലാകുട്ടികളെയും തൊട്ടടുത്ത ബൂത്തുകളിലെത്തിച്ച് ഒരുഡോസ് തുള്ളിമരുന്ന് നല്‍കണം. ഏതെങ്കിലും കാരണവശാല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Hot Topics

Related Articles