സപ്ലൈകോ ഓണം ഫെയർ ന്യായവില ഉറപ്പാക്കും : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട :
സപ്ലൈകോ ഓണം ഫെയറുകൾ വിപണിയിലെ വിലനിയന്ത്രണത്തിന് എന്ന് ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട സെൻറ് സ്റ്റീഫൻസ് പാരിഷ് ഹാളിന് എതിർവശത്തുള്ള കിഴക്കേടം ബിൽഡിങ്ങിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം ഫെയർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു വിപണിയെക്കാൾ വിലക്കുറവിൽ ഗുണനിലവാരമുള്ള സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഓണം വിപണിയുടെ പ്രവർത്തനം. പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കുന്നതിനുള്ള സാഹചര്യമാണ് ഭക്ഷ്യ സുരക്ഷ വകുപ്പും സപ്ലൈകോയും നടത്തുന്നതെന്നും പറഞ്ഞു.

Advertisements

നഗരസഭ അധ്യക്ഷൻ റ്റി. സക്കീർ ഹുസൈൻ അധ്യക്ഷനായി. സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ എ. ദിലീപ്കുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സെപ്റ്റംബര്‍ 14 വരെ രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് ഓണം ഫെയർ പ്രവർത്തിക്കുന്നത്.
പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉല്‍പനങ്ങള്‍ തുടങ്ങി വിവിധ നിത്യോപയോഗ സാധനങ്ങളും വ്യത്യസ്ത ബ്രാന്റുകളുടെ കണ്‍സ്യൂമര്‍ ഉല്‍പനങ്ങളും അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.

Hot Topics

Related Articles