പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 293-ാമത് സ്നേഹ ഭവനം ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ വിവീഷ് ജേക്കബിന്റെ സഹായത്താൽ തിരുവില്ലാമല മലേശമംഗലം പൂളക്കപ്പറമ്പിൽ പ്രജിതയ്ക്കും കൃഷ്ണകുമാറിനും രണ്ട് കുട്ടികൾക്കുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ അരുൺ എഴുത്തച്ഛൻ നിർവ്വഹിച്ചു.
വർഷങ്ങളായി സ്വന്തമായ ഒരു ഭവനം പണിയുവാൻ സാധിക്കാതെ നിസ്സഹായ അവസ്ഥയിൽ കഴിയുകയായിരുന്നു പ്രജിതയും കുടുംബവും. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടുമടങ്ങിയ വീട് പൂർത്തീകരിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ പി ജയലാൽ, സുനീഷ് കെ കുട്ടി, രമ്യ പി എ എന്നിവർ പ്രസംഗിച്ചു.
ഡോ. എം എസ് സുനിലിന്റെ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം നടത്തി
Advertisements