കൃത്യനിര്‍വ്വഹണ സമയത്തെ സമ്മര്‍ദ്ദം സംഘര്‍ഷമാക്കരുത് : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട : കൃത്യനിര്‍വ്വഹണ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദം സംഘര്‍ഷമാക്കി മാറ്റരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് സ്റ്റാഫുകള്‍ക്കും, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫുകള്‍ക്കുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്‌ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജീവിത സാഹചര്യത്തില്‍, നാം നേരിടുന്ന പ്രതിസന്ധികളില്‍, എടുക്കുന്ന തീരുമാനങ്ങളില്‍ ദിനംതോറും സമ്മര്‍ദ്ദം നേരിടുന്നവരാണ് മനുഷ്യര്‍.

Advertisements

കൃത്യനിര്‍വഹണ സമയങ്ങളിലും, ജീവിതത്തിലും പരസ്പരം സമ്മര്‍ദ്ദം നല്‍കാതിരിക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം. ഉള്ളിലേക്ക് വരുന്ന ദേഷ്യം മറ്റുള്ളവരിലേക്ക് വരാതിരിക്കുവാന്‍ തൊഴിലിടങ്ങളില്‍ ശ്രദ്ധിക്കണം. പ്രോത്സാഹന ജനകമായ സ്വാധീനം ചെലുത്താന്‍ കഴിയുക എന്നതാണ് മറ്റുള്ളവരുടെ സമ്മര്‍ദ്ദം കുറക്കാന്‍ നമുക്ക് ചെയ്യാനാവുക. ആശയ വിനിമയത്തിലൂടെയാണ് സമ്മര്‍ദ്ദം ലഭിക്കുകയും, പുറത്തേക്ക് പോവുകയും ചെയ്യുന്നത്. തിരക്കിനിടയില്‍ നമുക്ക് നമ്മളുമായുള്ള ആത്മബന്ധം വിഛേദിക്കരുതെന്നും കളക്ടര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടമ്മനിട്ട പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ടോമി ഡേവിഡ്, ജില്ലാ മെഡിക്കല്‍ ഹെല്‍ത്ത് പ്രോഗ്രം അംഗം ഡോ. സുമിത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് സ്റ്റാഫുകള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles