ഡോ. എം എസ് സുനിലിന്റെ സ്നേഹ ഭവനം പദ്ധതിയുടെ താക്കോൽ ദാനം നടത്തി : താക്കോൽ ദാനം ഡീൻ കുര്യാക്കോസ് എംപി നടത്തി

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്നവർക്ക് പണിയുന്ന 279-ാമത് സ്നേഹ ഭവനം കാമാക്ഷി, പാറക്കുഴിയിൽ അതുല്യ പ്രവീണിനും കുടുംബത്തിനും ആയി സെയിന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ ഈസ്റ്റർ ദിന സമ്മാനമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായി അടച്ചുറപ്പില്ലാത്ത ഒരു ഭവനം ഇല്ലാതെ ചെറിയ ഒരു കുടിലിൽ ആയിരുന്നു ഗർഭിണിയായ അതുല്യയും പ്രവീണും രണ്ടു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്.

Advertisements

മഴക്കാലം ആകുമ്പോൾ ബന്ധുവീടുകളിൽ അഭയം തേടിയിരുന്ന കുടുംബം സ്വന്തമായ ഒരു വീട് വെക്കുവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ പല വാതിലുകളും മുട്ടിയിട്ടും കിടപ്പാടം ഇല്ലാതെ അലയുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ ഒരു വീട് നിർമ്മിച്ചു നൽകുകയായിരുന്നു.
സെയിന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ പണിയുന്ന മൂന്നാമത്തെ വീടാണ് ഇത്. ചടങ്ങിൽ വാർഡ് മെമ്പർ ചിഞ്ചുമോൾ ബിനോയ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ പി ഉസ്മാൻ, പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ, ആയുണ്ണി അപ്പച്ചൻ, ജോയി കണ്ടത്തിൻകര എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.