ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി : സര്‍വേ പരിശീലനം നടന്നു

തിരുവല്ല: സാധാരണ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ മേഖലയെക്കുറിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷനും കൈറ്റ് കേരളയും ചേര്‍ന്ന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഇ -മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രെക്ടര്‍മാര്‍ക്കുള്ള പരിശീലനം നടന്നു. ഇരവിപേരൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായാണ് പരിശീലനം സംഘടിപ്പിച്ചത്. ഒരോ വാര്‍ഡില്‍നിന്നും 10 സന്നധ പ്രവര്‍ത്തകര്‍ വീതം ഇന്‍സ്ട്രക്ടറായി പങ്കെടുത്തു.

Advertisements

ഇരവിപേരൂര്‍ ഗ്രാമപഞ്ചത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷേര്‍ലി ജയിംസ്, ആര്‍. ജയശ്രീ, അനില്‍ ബാബു, കെ. കെ വിജയമ്മ, ജിന്‍സന്‍ വര്‍ഗീസ്, എം. എസ് മോഹനന്‍, ത്രേസ്യാമ്മ കുരുവിള, കെ. സതീഷ്, ബിജി ബെന്നി, സുസ്മിത ബൈജു , വിനീഷ് കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.വി.അനില്‍, കെറ്റ് കേരള റിസോഴ്സ് പേഴ്സണ്‍മാരായ എം.ടി തോമസ്, ടി.ആര്‍ രതി, സാക്ഷരതാമിഷന്‍ അസി.കോഡിനേറ്റര്‍ വൈ. സജീന, ഇ-മുറ്റം കോ ഓര്‍ഡിനേറ്റര്‍ വനമാലി ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles