തിരുവല്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ എം തിരുവല്ല ഏരിയാ കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്ന തിരുവല്ല ചുമത്ര മോഹനസദനത്തിൽ കെ എസ് പണിക്കർ (92) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കൾ: ഉല്ലാസ്, അനിൽ, സിന്ധു (ഷീല ). മരുമക്കൾ: ലീനാ മോൾ, സാറാമ്മ, പരേതനായ സോമൻ. മൃതദേഹം തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിന്ന് ചൊവ്വാഴ്ച (ഇന്ന്) രാവിലെ 10.30 ന് വിലാപയാത്രയായി ആമല്ലൂരിലെ മകൻ്റെ വസതിയിൽ എത്തിക്കും. പിന്നീട് 11 മണിയോടെ സിപിഐ എം തിരുവല്ല ഏരിയാ കമ്മിറ്റി ആഫീസിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് 3ന് പാർട്ടി ആഫീസിൽ നിന്നും വിലാപയാത്രയായി മൃതദേഹം പരുമല കടപ്ര ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
Advertisements